കാശ് പ്രതിഫലമായി കൊടുത്തു പുരുഷന്‍ സ്ത്രീയെ ഭോഗിച്ചാല്‍ അത് സദാചാര വിരുദ്ധം
(മേല്‍പറഞ്ഞത് ബലാല്‍കാരമായല്ലാതെ സ്ത്രീയുടെ സമ്മതത്തോടു കൂടിയാണ് എന്നതും
സ്ത്രീക്ക് ഒരു പക്ഷെ നിവര്‍ത്തികേട് കൊണ്ടുള്ള ഒരു ജീവന മാര്‍ഗം എന്നതും വിസ്മരിക്കാം)
സ്ത്രീയും പുരുഷനും മാനസികമായോ ശാരീരികമായോ തോന്നിയ ആകര്‍ഷണത്തിന്റെയോ
ഇഷ്ടത്തിന്റെയോ ഫലമായൊരു പരസ്പര സമര്‍പ്പണമോ,
അല്ലെങ്കില്‍ ഏറ്റവും കൂടിയ ചിന്തയില്‍
അതൊരു കാമ പൂര്‍ത്തീകരണ പ്രക്രിയയോ ആയിക്കൊള്ളട്ടെ,
എങ്കിലും അവിടെ ഒരാള്‍ മറ്റൊരാളുടെ
ഇഷ്ടക്കേടിനെതിരെ ആക്രമണം അഴിച്ചു വിടുന്നില്ല.
ഈ പറഞ്ഞ രണ്ടു അവസ്ഥകളും സദാചാര വിരുദ്ധമത്രെ.
അതിനെ ക്യാമറ കണ്ണുകളും, തൂലിക തുമ്പുകളും ഒപ്പം സദാചാരത്തിന്റെ
തമ്പുരാക്കന്മാരും ചേര്‍ന്ന് വാണിഭത്തിന്റെ പളപളപ്പുള്ള പുറംകുപ്പായമിടീച്ചു
പുലര്‍ച്ചെയുള്ള ചായക്കൊപ്പം വന്‍തോതില്‍ വിറ്റഴിക്കുന്നു.....
മേല്പറഞ്ഞ, ആഗ്രഹ പൂര്‍ത്തീകരണത്തിനോ അല്ലെങ്കില്‍ ജീവന മാര്‍ഗത്തിനോ ആയി
മുറിവേല്പിക്കാതെ കുറ്റം ചെയ്തവര്‍ക്കെതിരെ നിയമങ്ങള്‍ ആക്രോശം കൊള്ളുന്നു.....
ഖദറും, കാക്കിയും മറ്റു നിറങ്ങളും ഒക്കെ ഒന്ന് ചേര്‍ന്ന് നിന്ന് നാനാത്വത്തിലെ ഏകത്വം
പ്രദര്‍ശിപ്പിക്കുന്നു.... ഇതോ പുരോഗതി എന്നൊരു ചോദ്യമോ അല്ലെങ്കില്‍ പാശ്ചാത്തീകരണം
എന്ന് ഉറക്കെ ആക്ഷേപമോ ചൊരിയുന്നു.. അടക്കിയുള്ള ചിരികള്‍ , പൊടിപ്പും തൊങ്ങലും വച്ചുള്ള
കഥമെനയലുകള്‍ , ആക്ഷേപ ഹാസ്യ പ്രചാരണങ്ങള്‍ എന്ന് തുടങ്ങി വേണ്ട വായില്‍ വരുന്നത് ഒക്കെ
കോതക്ക് പാട്ടുകളായി തന്നെ തീരുന്നു.
ഇതേ കാര്യം തന്നെ മൊബൈലുകളില്‍ എസ് എം എസുകള്‍ ആയും
ഇ- മെയിലുകള്‍ ആയും കാട്ടു തീ പോലെ വാര്‍ത്ത പടര്‍ത്തി
വാണിഭം നടത്താതെ തന്നെ വാണിഭ സുഖം അറിയുന്ന കൂട്ടരുമുണ്ട്.
നിര്‍ധോഷം എന്ന് വേണമെങ്കില്‍ ആശ്വസിക്കാവുന്ന ഒരു തെറ്റിനെതിരെ
സാമൂഹിക പ്രബുദ്ധര്‍ എന്ന് സ്വയംഉല്‍കര്‍ഷിക്കുന്നവര്‍
അവരുടെ കൊതിക്കെറുവുകള്‍ തീര്‍ക്കുന്നതിനു വേണ്ടിയോ, തനിക്കു സാധിക്കാത്തത്
മറ്റൊരാള്‍ക്ക് ആയി എന്നതിലെ അസൂയയോ ഒക്കെ വെളിപ്പെടുന്ന
പ്രകടനങ്ങള്‍ മാത്രമാണ് ഇതൊക്കെ എന്ന് തന്നെയേ ഞാന്‍ പറയുള്ളൂ.
No comments:
Post a Comment