Sunday, 18 March 2012

ചങ്കരനും ചക്കിയും പിന്നെ ശ്രുതിപോയ കോമഡിയും ...

ആനക്ക് മദമിളകിയാല്‍ ചങ്ങലക്കിടാം.
ചങ്ങലക്കു മദമിളകിയാലോ................?
മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ ..... അതിലെ നിലവാരമുള്ള ഒരു പ്രോഗ്രാം ആണ് കോമഡി സ്റ്റാര്‍ .
പക്ഷെ, ആ പരിപാടിക്കിടയിലെ ഏറ്റവും വല്യ ട്രാജഡി ആണ് അതിലെ രണ്ടു ജഡ്ജുമാരും, അവതാരകയും .......
ഈ മൂവര്‍ സംഘത്തിന്റെ കോമാളിത്തരങ്ങള്‍ക്കുള്ള വേദിയായി മാറിയിരിക്കുന്നു മേല്‍പ്പറഞ്ഞ ചാനെലും പ്രോഗ്രാമ്മും.
ടിനി ടോം, മണിയന്‍പിള്ള രാജു, ഗിന്നസ് പക്രു തുടങ്ങിയ വിധി കര്‍ത്താക്കള്‍ എത്ര ഭംഗിയായി അവരുടെ കടമ നിര്‍വഹിക്കുന്നു
അവര്‍ പറയുന്ന തമാശകള്‍ എത്ര നിലവാരമുള്ളതാണ്... അത് കണ്ടെങ്കിലും കൂടെയിരിക്കുന്ന ഈ കൂപ മണ്ടൂകങ്ങള്‍ക്ക് അവരവരുടെ അധപതനം തിരിച്ചറിയാന്‍ ആവുന്നില്ല എന്നുള്ളത് കഷ്ടം തന്നെ. എല്ലാം അനുഭവിക്കാനും സഹിക്കാനും വിധിക്കപ്പെടുന്നതോ പാവം മല്ലൂസും............

പള്ളിവാസലില്‍ കൊണ്ട് പോയി കറന്റ്‌ അടിച്ചാല്‍ പോലും അഭിനയത്തിന്റെ ഭാവ ഭേദങ്ങള്‍ മുഖത്ത് പ്രതി ഫലിക്കാത്ത സിനിമാ നടന്‍ ആണ് ചീഫ് ജഡ്ജു.
ഒട്ടും അഭിനയ സാധ്യത ഇല്ലാത്തതും സ്വാഭാവികമായ പ്രകടനം മാത്രം ആവശ്യമുള്ളതുമായ മന്ദബുദ്ധി, വിഡ്ഢി കഥാ പാത്രങ്ങളെ സ്വാഭാവിക പ്രദര്‍ശനത്തിലൂടെ ജനങ്ങള്‍ക് മുന്നിലെത്തിച്ചു കയ്യടി വാങ്ങിയ "വിഗദീഷി"നെ നമുക്ക് ഉള്‍കൊള്ളാന്‍ ആകും. ഒരു മന്ദബുദ്ധി അല്ലെങ്കില്‍ ഒരു തികഞ്ഞ വിഡ്ഢി എന്നതിനും അതിനപ്പുറത്തേക്ക് ഏതു കഥാപാത്രമായാണ് നമുക്കിയാളെ ഉള്‍കൊള്ളാന്‍ ആവുക.... ഒരു വേദി കിട്ടിയാല്‍ അവിടെ കേറി എന്തും കാണിച്ചു, കാണാനിരിക്കുന്നവരെ കൊല്ലാന്‍ ശ്രമിക്കുന്ന ഈ സാക്ഷാത്കാരങ്ങള്‍ക്ക് വേണ്ടുന്ന ശിക്ഷ കൊടുക്കുവാനുള്ള നിയമങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടണം. മധുമോഹന്‍, സന്തോഷ്‌ പണ്ഡിറ്റ്‌ ഗണത്തിനും അപ്പുറത്തേക്ക് മാറി നിര്‍ത്തുവാനുള്ള എന്ത് മേന്മയാണ് ഇയാള്‍ക്കുള്ളത്. പെറ്റമ്മ പോലും സഹിക്കാത്ത വിധത്തില്‍ പാടുകയും കൈ വയ്യാത്തവന്‍ പോലും കയ്യില്‍ തുണി ചുറ്റി തല്ലി കൊല്ലാന്‍ തയാറാകും വിധം ഡാന്‍സ് ചെയ്യുകയും, "തറ" എന്ന് വിശേഷിപ്പിക്കാന്‍ പോലും മടിച്ചു പോകും വിധത്തിലുള്ള കമന്റുകള്‍ തികഞ്ഞ ആധികാരികതയോടെ പറയുകയും, സ്വയം നിര്‍ലോഭം പുകഴ്ത്തിക്കൊണ്ടേയിരിക്കുകയും, സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ പോലെ ജന്മനാ കോട്ടും ധരിച്ചു പിറന്നു വീണവനുമായ ഈ പ്രതിഭാസം എത്താത്ത ഇടത്തും ഏണി വച്ച് കേറുന്ന തനി കുട്ടി കുരങ്ങന്‍ തന്നെ...... കോളേജ് അദ്ധ്യാപകന്‍ ആയ ഈ പഹയന്‍ ക്യാച് പിടിക്കാനും മടിക്കാത്തവന്‍ ആണ് എന്ന് മേല്പറഞ്ഞ വീഡിയോ കാണുമ്പോള്‍ നമുക്ക് മനസിലാവും.

ഇനി ഈ പറഞ്ഞ നാണയത്തിന്റെ മറു പുറം ആണ് വനിതാ പ്രാതിനിത്യം പേറുന്ന കാല്‍പനിക ചേച്ചി. ശരിക്കും പറഞ്ഞാല്‍ ചങ്കരനൊത്ത ചങ്കരി തന്നെ. വര്‍ഷങ്ങള്‍ക്കു മുന്‍പ് തെറ്റില്ലാത്തവിധം കോമഡി സീനുകളില്‍ അഭിനയിച്ചു കയ്യടി വാങ്ങി കൊണ്ട് പോന്നിരുന്ന ഈ സ്ത്രീ രത്നത്തിന് ഏതു സമയത്തിലാണാവോ കൌമാരത്തിലെയും ത്രസിപ്പിക്കുന്ന യൌവനതിലെയും ഒക്കെ വികാര വിചാര പ്രകടനങ്ങള്‍ തിരികെ വേണം എന്ന് തോന്നിയത്.. "തൈക്കിളവി" എന്ന വിശേഷണത്തില്‍ പോലും ഒതുക്കി നിര്‍ത്താന്‍ ആവാത്ത ഈ മഹിളാമണി ഇപ്പോള്‍ എഴുന്നള്ളിക്കുന്ന വാക്കുകള്‍ കേട്ടാലോ, വിഷമടിച്ചിട്ടു കിണറ്റില്‍ ചാടി മരിക്കാന്‍ തോന്നും. വസ്ത്ര ധാരണത്തില്‍ പുലര്‍ത്തുന്ന പുതുമയും (ഏറ്റവും വൃത്തികേടായി എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതാണ് ഇന്നത്തെ പുതുമയും ഫാഷനും), അച്ചടി ഭാഷാ ശൈലിയും നടപ്പും എടുപ്പും തുടങ്ങി എന്തിനു ഏറെ പറയുന്നു 'ചിയര്‍ ഗേള്‍സ്‌" ' ആകാനുള്ള വിശാല മനസ് കൊണ്ട് പോലും ഈ സുന്ദരി കോത സഹൃദയരെ ഏറെ ഒന്നുമല്ല കൊന്നു കൊല വിളിക്കുന്നത്‌........... ....

ഈ രണ്ടു കറിക്കും ചേര്‍ക്കുന്ന ഉപ്പു പോലെയാണ് മൂന്നാമത്തെ അവതാരം...... ഈ മഹിളാ അവതാരമാണ് പ്രസ്തുത പരിപാടിയുടെ അവതാരക.
പുട്ടിനു തേങ്ങ ഇടുന്ന പോലെ മിനിട്ട് മിനിട്ട് വച്ച് മേല്പറഞ്ഞ രണ്ടു താരങ്ങളെയും പുകഴ്ത്തല്‍ ആണ് ഈ താരികയുടെ ഇഷ്ട വിനോദം. ഉഷ്ണ ജീവി വര്‍ഗത്തില്‍ പെടുന്ന ഈ പെണ്‍കുട്ടിയുടെ ഇടതു കൈ ഇടയ്ക്കിടെ അന്തരീക്ഷത്തിലേക്ക് എന്തോ ഉയര്‍ത്തി എറിയുന്നത് കാണാം. അങ്ങനെ എടുത്തു എറിയുന്നത് വഴിയാണ് അവതരിപ്പിക്കല്‍ എന്ന ചടങ്ങ് നടത്തുന്നത് എന്ന് തോന്നുന്നു. ഈ പെണ്‍കുട്ടിയെ എന്നെങ്കിലും ഒരിക്കല്‍ വാമ ഭാഗം ആക്കി മാറ്റാന്‍ ഉദ്ദേശിക്കുന്ന പുരുഷ പ്രജയോടു ഒരു വാക്...... ഇവളുടെ വലതു വശം ചേര്‍ന്ന്മാത്രം നടക്കുക അല്ലെങ്കില്‍ ഇവള്‍ ആരോഗ്യത്തിനു ഹാനികരം.

ഇവര്‍ ഒരിക്കലും സ്വയം മനസിലാകി തിരുത്തുമെന്നോ പിന്മാരുമെന്നോ നമുക്കൊരു പ്രതീക്ഷ വേണ്ട..... ബ്രിട്ടാനിയ ബിസ്ക്കറ്റ് തലപ്പത്തിരിക്കുന്ന ചാനെല്‍ തമ്പുരാന്മാരെ നിങ്ങളെങ്കിലും ഞങ്ങളെ ഈ നരകത്തില്‍ നിന്നും കരകയറ്റണേ..................

9 comments:

 1. മനുഷ്യനെ ചിരിപ്പിച്ചാൽ പോരാ സന്ദേശം കൊടുക്കണം. സമൂഹത്തിനെ നേർ വഴിക്കു നടത്തണം അതെല്ലാം ഈ കോമഡി സ്റ്റാറിലൂടെ തന്നെ വേണം എന്നതാണ് ശ്രീമാൻ ജഗദീഷിന്റെ പക്ഷം...........വന്നു വന്നു സ്കിറ്റിൽ മുഴുവൻ സന്ദേശങ്ങൾ വിതറി ബാലെ പോലെ ആക്കി മാറ്റി ഈ പരിപാടി...ഇപ്പോൾ ചിരിയില്ല സന്ദേശം മാത്രമേ ഉള്ളൂ സ്കിറ്റിൽ. ഈ ചീപ്പന്മാരുടെ ഇടയിലും അഭിപ്രായം തുറന്ന് പറയുന്ന രാജുവിനെ നമിക്കാതെ പറ്റില്ല..........

  ReplyDelete
 2. മത്സരാര്‍ ഥികള്‍ നല്ലതായാലും അവരുടെ പ്രകടനം കാണണമെങ്കില്‍ ഈ പറഞ്ഞ തല്ലിപ്പൊളി അവതാരകരെയും മറ്റും സഹിക്കേണ്ട ഗതികേടിലാണ് മലയാളി പ്രേക്ഷകര്‍ ..എവിടുന്നെങ്കിലും ഒരു ഹിന്ദി ഗാനം തപ്പി എടുത്ത് മുഹമ്മദ്‌ റാഫി ക്ക് പഠിക്കുന്നപോലെ ഒരു ജാള്യതയും ഇല്ലാതെ പാടുന്നത് കാണുമ്പോള്‍ തനിക്ക് പാടാനും അറിയില്ല[ അഭിനയിക്കാന്‍ പണ്ടേ അറിയില്ലല്ലോ] എന്ന കാര്യം ജഗദീഷ് മലയാളികള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയാണ്.ലാക്മേ ഫാഷന്‍ റാംപിലെ models പോലും തോറ്റു പോകുന്ന രീതിയിലാണ് കല്പനയുടെയും ശ്രുതിയുടെയും സ്റ്റൈല്‍ ... ഇനിയും എഴുതുക ..ആശംസകള്‍

  ReplyDelete
 3. Dear friends, Thanks for ur valuable comments,
  Sakhaavey, laal salaam
  Comment nannayittundu. Nandi

  ReplyDelete
 4. ആശംസകൾ......വേഡ് വെരിഫിക്കേഷൻ ഒഴിവാക്കുക.....

  ReplyDelete
 5. ഈ പറഞ്ഞ പ്രോഗ്രാമില്‍ നല്ല സ്റ്റാന്‍ഡേര്‍ഡ് ഉള്ള സ്കിറ്റുകള്‍ കാണാറുണ്ട്...പക്ഷെ താങ്കള്‍ പറഞ്ഞത് പോലെ ഇവറ്റകളുടെ കോപ്രായങ്ങള്‍ കാണേണ്ടി വരുമ്പോള്‍ ആ പ്രോഗ്രാം തന്നെ അരോചകം ആകുന്നു !!

  ReplyDelete
 6. ഇതിനെക്കുറിച്ച് ഞാൻ 'ഇരിപ്പിടത്തിൽ' എഴുതിയിട്ടുണ്ട്...അതുകൊണ്ടാണു ഞാൻ ഇവിടെ ആശംസകൾ മാത്രം പറഞ്ഞ് പോയത്......എല്ലാ നന്മകളും.....

  ReplyDelete
 7. nannaayittund,puthiyath onnum ille? good wishes

  ReplyDelete
 8. good keep it up.expecting more ...amar

  ReplyDelete
 9. This comment has been removed by the author.

  ReplyDelete